തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾ തുടങ്ങുന്നതിനുള്ള ബിൽ പിൻവലിക്കാൻ തീരുമാനിച്ച് സർക്കാർ ഉത്തരവിറക്കി. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് തയ്യാറാക്കി, നിയമസഭ പാസാക്കിയ ബില്‍ രാഷ്ട്രപതിയുടെ പരിഗണനയില്‍ ഇരിക്കെയാണ് പിന്‍വലിക്കുന്നത്. അടുത്ത നിയമസഭാ സമ്മേളനത്തില്‍ ബില്‍ പിന്‍വലിക്കാനുള്ള പ്രമേയം അവതരിപ്പിക്കും. ഗവർണർവഴി ഇക്കാര്യം കേന്ദ്ര സർക്കാരിനെയും ഔദ്യോഗികമായി അറിയിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് പുതിയ സ്വകാര്യ സർവകലാശാല ബിൽ അടുത്ത നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കും. പഴയ ബില്ലിലെ ചില വ്യവസ്ഥകളോട് കേന്ദ്ര സർക്കാരും ലോക് ഭവനും സ്വകാര്യ സർവകലാശാലകളും എതിർപ്പ് അറിയിച്ചതിനെ തുടർന്നാണ് സർക്കാർ നടപടി.




LEAVE A REPLY