കോഴിക്കോട്: പയ്യോളി ഓയിൽ മില്ലിന് സമീപം ദമ്പതികൾക്ക് നേരെ ആക്രമണം. കാറിൽ സഞ്ചരിച്ച മൂരാട് സ്വദേശികളായ വിഷ്ണുവിനും ഭാര്യ അഞ്ജുവിനും പരിക്ക്. വെള്ളിയാഴ്ച വൈകീട്ടായിരുന്നു സംഭവം. ബന്ധുവിൻ്റെ മരണവീട് സന്ദർശിക്കാൻ പോകുമ്പോഴായിരുന്നു ആക്രമണം. ബൈക്കിലെത്തിയ സംഘം നിരന്തരം ഹോൺ മുഴക്കി, കാർ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. ഹെൽമറ്റ് കൊണ്ട് തലയ്ക്കടിയേറ്റ് വിഷ്ണുവിൻ്റെ ചെവിക്ക് പരിക്കേറ്റു. ആക്രമണം തടയാൻ ശ്രമിച്ച ഭാര്യയെ കഴുത്തിൽ പിടിച്ച് റോഡിലേക്ക് തള്ളിയിട്ടു. പരിക്കേറ്റവർ വടകര സഹകരണ ആശുപത്രിയിൽ. പയ്യോളി പൊലീസ് കേസെടുത്തു.
More like this

തദ്ദേശ ഉപതെരഞ്ഞെടുപ്പ്: 58.81%പോളിങ്, കൂടുതല്‍ കണ്ണൂരിൽ; കുറവ് കോട്ടയത്ത്; വോട്ടെണ്ണൽ നാളെ

ശബരിമല കടമുറി ടെൻഡർ അട്ടിമറി: കർശന നടപടി സ്വീകരിക്കുമെന്ന് കെ ജയകുമാർ

അന്‍സിബ ഹസനെ അപമാനിച്ചെന്ന പരാതി; ലക്ഷ്മിപ്രിയക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

LEAVE A REPLY