തൃശൂർ: കെ ആർ മീരയുടെ ‘കലാച്ചി’ എന്ന നോവലിനെതിരെ ഉയർന്ന സാഹിത്യ മോഷണ ആരോപണങ്ങളുമായി ബന്ധപ്പെട്ട് ഹരിത സാവിത്രിക്കെതിരെ സമർപ്പിച്ച ക്രിമിനൽ അപകീർത്തി പരാതി തൃശൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി സ്വീകരിച്ചു.
കേസ് നവംബർ 7ലേക്ക് മാറ്റി. നോവലിസ്റ്റിൻ്റെ സാഹിത്യ പ്രതിച്ഛായയെ മോശപ്പെടുത്തിയെന്നാണ് പരാതിയിലെ പ്രധാന ആരോപണം. ഹരിതയുടെ സിൻ എന്ന നോവലും കലാച്ചി തമ്മിലുള്ള സൗമ്യതയുമായി ബന്ധപ്പെട്ട തർക്കങ്ങൾ നേരത്തെ വിവാദമായിരുന്നു.
ഹരിത സാവിത്രി 2026 മേയ് 5ന് ഫേയ്സ്ബുക്കില്‍ പങ്കുവച്ച പോസ്റ്റും തുടര്‍ന്നുണ്ടായ സാമൂഹിക മാധ്യമ പ്രതികരണങ്ങളും ചാനല്‍ അഭിമുഖങ്ങളും വഴി കെ ആര് മീരയുടെ ആധികാരികതയെ ചോദ്യം ചെയ്യുകയായിരുന്നു. കെ ആര് മീര അഡ്വ. എന്‍ കെ ഉണ്ണികൃഷ്ണന് മുഖേന ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയിച്ചിരുന്നു. നോട്ടീസിന് ഹരിത സാവിത്രി മറുപടി നല്‍കുകയും ചെയ്തിരുന്നു.




LEAVE A REPLY