പാലക്കാട്: സി.പി.എം മുൻ ജില്ലാ സെക്രട്ടറി ഇ.എം. സുരേഷ് ബാബുവിനെതിരെയുള്ള ലൈംഗികാരോപണത്തിൽ നിയമനടപടികൾ ശക്തമാകുന്നു. കെ.പി.സി.സി സെക്രട്ടറി ജോൺ ഡാനിയൽ ഡി.ജി.പിക്ക് നൽകിയ പരാതി, അന്വേഷണത്തിനും തുടർനടപടികൾക്കുമായി പാലക്കാട് ജില്ലാ പൊലീസ് മേധാവിക്ക് കൈമാറി. സുരേഷ് ബാബുവിനു പുറമേ, പീഡന വിവരം മറച്ചുവെച്ചതിന് പിണറായി വിജയൻ, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ എന്നിവർക്കെതിരെയും കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. പരാതി പാലക്കാട് പൊലീസിന് കൈമാറിയ വിവരം ഡി.ജി.പിയുടെ ഓഫീസ് ജോൺ ഡാനിയേലിനെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.
More like this

രമേശ് ചെന്നിത്തലയ്ക്ക് കരിങ്കൊടി; യുവമോർച്ച ജില്ലാ പ്രസിഡൻ്റ് ഉൾപ്പെടെ ഒമ്പത് പേർക്കെതിരെ കേസ്

അപകീർത്തി കേസില്‍ യൂട്യൂബർ ഹെലൻ ഓഫ് സ്പാർട്ടയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു

വൈദ്യുതി പ്രതിസന്ധി എന്ന് പരിഹരിക്കുമെന്ന് കൃത്യമായി പറയാൻ പറ്റില്ല; ലോഡ് ഷെഡ്ഡിങ്ങും നിയന്ത്രണങ്ങളും തുടരുമെന്ന് മന്ത്രി സണ്ണി ജോസഫ്

LEAVE A REPLY