തൃശൂർ: സ്കൂള്‍ കായികമേളയ്ക്കിടെ അപകടം നടന്ന അക്വാട്ടിക് കോംപ്ലക്സ് സന്ദർശിച്ച് കായിക മന്ത്രി ഒ.ജെ. ജനീഷ്. മത്സരവേദിയിലെ പന്തൽ തകർന്നുള്ള അപകടത്തിന് കാരണം ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്ന് മന്ത്രി പറഞ്ഞു.

ചില അധ്യാപക സംഘടനകളാണ് ചുമതല വഹിച്ചത്. ജനപ്രതിനിധികൾക്ക് ഒരു ഉത്തരവാദിത്വവും ഉണ്ടായിരുന്നില്ല. ജനപ്രതിനിധികളെ ഉദ്യോഗസ്ഥർ ഒന്നും അറിയിച്ചിരുന്നില്ല. തൃശൂരില്‍ നാല് ഇനങ്ങൾ മാത്രമാണ് നടന്നത്. അതുകൊണ്ട് സംഘാടകസമിതിയുടെ ആവശ്യമില്ലായിരുന്നു. അതേസമയം, മത്സരത്തെക്കുറിച്ച് അറിവുണ്ടായിരുന്നെന്ന് മന്ത്രി പറഞ്ഞു. കോഴിക്കോട് നടന്ന വിപുലമായ സംഘാടകസമിതി യോഗത്തിൽ പങ്കെടുത്തിരുന്നതായതും മന്ത്രി വ്യക്തമാക്കി.

കായിക മേള നടത്തിപ്പില്‍ കായിക വകുപ്പിന് ഉത്തരവാദിത്വമില്ലെന്ന മുന്‍ നിലപാടും മന്ത്രി തിരുത്തി. കായികമേള നടത്തിപ്പില്‍ വിദ്യാഭ്യാസ വകുപ്പിനും കായിക വകുപ്പിനും ഉത്തരവാദിത്വമുണ്ടെന്നായിരുന്നു മന്ത്രിയുടെ ഇന്നത്തെ പ്രതികരണം.