തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ ആർ. സുഗതൻ്റെ വ്യാജ ഒപ്പ് പരാതി ആരോപണത്തെ പിന്തുണച്ച് യുഡിഎഫ്. എൽഡിഎഫ് ആരോപണത്തെ പിന്തുണച്ച് യുഡിഎഫ്. ഹാജർ ബുക്കിലെ ഒപ്പ് വ്യാജമാണെന്നുള്ള പരാതി അതീവ ഗൗരവമുള്ളതെന്ന് യുഡിഎഫ് പാർലമെൻ്ററി പാർട്ടി നേതാവ് കെ. എസ്. ശബരീനാഥൻ പറഞ്ഞു. മൂന്ന് കൗൺസിൽ യോഗങ്ങളിലാണ് വ്യാജ ഒപ്പ് ഉപയോഗിച്ചിരിക്കുന്നത്. ജൂണിലെ കൗൺസിൽ യോഗത്തിൽ നടന്ന സംഘർഷം കള്ള ഒപ്പ് സംരക്ഷിക്കാൻ വേണ്ടിയാണോ എന്ന സംശയമുണ്ടെന്നും ആരോപിച്ചു. വിഷയത്തിൽ അടിയന്തര അന്വേഷണം നടത്താമെന്ന് ആഭ്യന്തര വകുപ്പിൻ്റെ ഉറപ്പ് ലഭിച്ചതായും ശബരിനാഥൻ പറഞ്ഞു.