വ്യത്യസ്തമായ ഒരു ടൈം ട്രാവൽ പ്രമേയവുമായി സജിൻ ഗോപുവും നിഖില വിമലും പ്രധാന വേഷത്തിലെത്തിയ ‘ധൂമകേതു’ തിയേറ്ററുകളിൽ വിജയകരമായി രണ്ടാം വാരത്തിലേക്ക് കടക്കുന്നു. ‘നെയ്മറി’ന് ശേഷം സുധി മാഡിസൺ സംവിധാനം ചെയ്ത ഈ ചിത്രം, ഹാപ്പി അവേഴ്‌സ് എന്റർടൈൻമെന്റ്‌സും എ ആൻഡ് എച്ച്എസ് പ്രൊഡക്ഷൻ ഹൗസും ചേർന്ന് നിർമിച്ച മറ്റൊരു തിയേറ്റർ ഹിറ്റായി മാറുകയാണ്.

പ്രേക്ഷകരെ തുടക്കം മുതൽ അവസാനം വരെ ചിരിപ്പിക്കുന്ന ചിത്രത്തിൽ സജിൻ ഗോപുവിനും നിഖില വിമലിനുമൊപ്പം ഷൈൻ ടോം ചാക്കോ, ഗണപതി, സിദ്ധാർഥ് ഭരതൻ തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

സമീർ താഹിർ, ഷൈജു ഖാലിദ്, സജിൻ അലി, അബ്ബാസ് തിരുനാവായ എന്നിവർ ചേർന്ന് നിർമിച്ച ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് സോണിയും മനുവും ചേർന്നാണ്. ഭാവന റിലീസ് വിതരണം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജിന്റോ ജോർജും എഡിറ്റിംഗ് വിവേക് ഹർഷനും നിർവഹിച്ചിരിക്കുന്നു.

അങ്കിത് മേനോന്റെ സംഗീതവും ഔസേപ്പ് ജോണിന്റെ പ്രൊഡക്ഷൻ ഡിസൈനും ചിത്രത്തിന് മികച്ച ദൃശ്യ-ശ്രാവ്യ അനുഭവം സമ്മാനിക്കുന്നുണ്ട്. പി.ആർ.ഒ ആതിര ദിൽജിത്താണ്.