തിരുവനന്തപുരം: മുസ്ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ എം.കെ മുനീർ ഭരണ പരിഷ്കാര കമ്മീഷൻ ചെയർമാനാകും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഔദ്യോഗിക തീരുമാനമുണ്ടായത്. കാബിനറ്റ് റാങ്കോടെയാണ് നിയമനം. മുനീർ ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനാകുമെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു.
നേരത്തെ എംഎൽഎയും മന്ത്രിയുമായിരുന്ന മുനീർ ആരോഗ്യപരമായ കാരണങ്ങളാൽ ഇത്തവണ മത്സരരംഗത്തുനിന്ന് മാറിനിൽക്കുകയായിരുന്നു. അധികാരത്തിലെത്തിയാൽ മുനീറിന് എന്തെങ്കിലും പദവി ലഭിക്കുമെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് വി.എസ് അച്യുതാനന്ദനായിരുന്നു ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷനായിരുന്നത്. രണ്ടാം പിണറായി സർക്കാരിൽ ആ പദവി ഉണ്ടായിരുന്നില്ല.




LEAVE A REPLY