കൊച്ചി: മുണ്ടംവേലിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് നിർമാണത്തിലെ അപാകതകളും ക്രമക്കേടുകളും വിജിലൻസ് അന്വേഷിക്കും. മിന്നല്‍ പരിശോധനയെ തുടര്‍ന്ന് ലഭ്യമാക്കിയ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് തീരുമാനം. ക്രമക്കേടുകള്‍ക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ അഴിമതി നിരോധന നിയമ പ്രകാരം പ്രാഥമിക അന്വേഷണത്തിനാണ് ഉത്തരവ്.
2024-ൽ ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി നിർമിച്ച ഫ്ലാറ്റ് സമുച്ചയത്തിലാണ് ഗുരുതരമായ നിർമാണ തകരാറുകൾ കണ്ടെത്തിയത്. താമസം തുടങ്ങി രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ ഫ്ലാറ്റിൽ കനത്ത ചോർച്ചയുണ്ടായെന്നതടക്കം ചൂണ്ടിക്കാട്ടി താമസക്കാർ നിരന്തരം പരാതിയുമായി രംഗത്തെത്തിയിരുന്നു. ഇതേതുടർന്നാണ് സർക്കാർ വിഷയത്തിൽ കർശന നടപടിയിലേക്ക് കടക്കുന്നത്.




LEAVE A REPLY