കോഴിക്കോട്: ബേപ്പൂർ ഹാർബറിൽ മത്സ്യബന്ധന ബോട്ടിലെ സ്റ്റോർ റൂമിൽ വിഷവാതകം ശ്വസിച്ച് ചികിത്സയിലായിരുന്ന രണ്ടാമത്തെ അതിഥി തൊഴിലാളിയും മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശി സച്ചിൻ ദാസ് ആണ് മരിച്ചത്. പശ്ചിമ ബംഗാൾ സ്വദേശി ദിലീപ് സുർ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി.
വെള്ളിയാഴ്ചയാണ് ബേപ്പൂർ ഹാർബറിൽ നിർത്തിയിട്ടിരുന്ന മത്സ്യബന്ധന ബോട്ടിലെ മത്സ്യം സൂക്ഷിക്കുന്ന സ്റ്റോർ റൂമിൽ ഇറങ്ങിയ ഇരുവർക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. മത്സ്യം സൂക്ഷിക്കുന്ന മുറിക്കുള്ളിലെ വിഷവാതകം ശ്വസിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം.
ബോധരഹിതരായ തൊഴിലാളികളെ അഗ്നിരക്ഷാസേനയും മറ്റു തൊഴിലാളികളും ചേർന്ന് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് ഇരുവരും മരിച്ചത്.




LEAVE A REPLY