തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേയ്ക്കുള്ള ഉപതെരഞ്ഞെടുപ്പ് മറ്റന്നാള്‍ (സെപ്റ്റംബർ 28) നടക്കാനിരിക്കെ, പരസ്യ പ്രചാരണം ഇന്ന് (സെപ്റ്റംബർ 26) വൈകീട്ടോടെ അവസാനിക്കും.

നിയമസഭാംഗങ്ങളായതിനെ തുടര്‍ന്ന് ജനപ്രതിനിധികള്‍ വാര്‍ഡ് മെമ്പർ സ്ഥാനം രാജിവെച്ച ഒഴിവുകളിലാണ് പ്രധാനമായും ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിലെ മുന്നേറ്റവും നിയമസഭാ തെരഞ്ഞെടുപ്പിലെ തരംഗവും നിലനിർത്തി, ഭരണത്തിലേറി നാലാം മാസത്തിലെ ഈ ഉപതെരഞ്ഞെടുപ്പിലും യുഡിഎഫ് സമാനമായ പ്രകടനം ആവർത്തിക്കുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

ഏഴിടത്ത് യുഡിഎഫ് സ്ഥാനാർത്ഥികളായി വിജയിച്ചവരെ തൊട്ടുപിന്നാലെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും വോട്ടര്‍മാര്‍ വിജയിപ്പിച്ചതാണ് ഈ തെരഞ്ഞെടുപ്പിന്റെ പ്രധാന പ്രത്യേകത. മുഖ്യമന്ത്രി വി ഡി സതീശന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണസംവിധാനത്തിന് കീഴിൽ നടക്കുന്ന ആദ്യത്തെ തദ്ദേശ ഉപതെരഞ്ഞെടുപ്പ് എന്ന നിലയിലും ഇതിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്.