തിരുവനന്തപുരം: ബാലരാമപുരം കോട്ടുകാലില്‍ അഞ്ചു വയസ്സുകാരന്റെ മൃതദേഹം ആളൊഴിഞ്ഞ വീടിന്റെ കിണറ്റില്‍ കണ്ടെത്തി. ദിലീപ് – ശ്രുതി ദമ്പതികളുടെ മകൻ ദീപക് ആണ് മരിച്ചത്. ഉച്ചയോടെ കുട്ടിയെ കാണാനില്ലെന്ന് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസും നെയ്യാറ്റിൻകര ഫയർഫോഴ്‌സും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ബാലരാമപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു