കോഴിക്കോട്: വെള്ളിമാടുകുന്ന് ലോ കോളേജിന് മുന്നിൽ സംസാരിച്ചുനിൽക്കുകയായിരുന്ന വിദ്യാർത്ഥി സംഘത്തിലേക്ക് കാർ ഇടിച്ചുകയറി അപകടം. ഇന്നലെ രാത്രി 11.15-ഓടെയുണ്ടായ ഈ സംഭവത്തിൽ അഞ്ച് വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
അപകടത്തിന് പിന്നാലെ കാറോടിച്ചിരുന്ന പാഴൂർ ചാലിക്കുഴി സ്വദേശി കാർത്തികേഷിനെ ചേവായൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടം നടക്കുമ്പോള്‍ ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് വിവരം. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.




LEAVE A REPLY